സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിത നായരെ ലൈംഗികമായി ഉപയോഗിച്ചതായി സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മൊഴി, മുഖ്യമന്ത്രി പിതൃതുല്യനാണെന്ന് സരിത. സോളാര്‍ തട്ടിപ്പുകേസില്‍ കേരളത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കവെയാണ് ബിജു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചു എന്ന് വെളിപ്പെടുത്തിയത്.
ഭരണത്തിലെ ഉന്നതങ്ങളിലുള്ള ആറ് പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്നും മൊഴിയിലുള്ളത്. ഇതിന്റെയെല്ലാം ദൃശ്യങ്ങളും തന്റെ കയ്യില്‍ ഉണ്ടെന്നാണ് ബിജുവിന്റെ വാദം. ഇത് തന്റെ മരണമൊഴി ആയിരിക്കാമെന്ന ആശങ്കയും ബിജു രാധാകൃഷ്ണന്‍ പങ്കുവച്ചു. മൊഴി നല്‍കുന്നതിനെ പൊട്ടിക്കരഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഞ്ചരക്കോടി രൂപ കോഴി വാങ്ങി എന്നും ബിജു ആരോപിച്ചു. മന്ത്രിമാരായ ആര്യാടന്‍ ഷൗക്കത്ത്, ഷിബു ബേബി ജോണ്‍, എപി അനില്‍കുമാര്‍ എംഎല്‍എ ആയ ഹൈബി ഈഡന്‍, എപി അനില്‍കുമാറിന്റെ പിഎ ആയ നസറുള്ള എന്നിവരാണ് സരിതയെ ലൈംഗികമായി ഉപയോഗിച്ച മറ്റു പ്രമുഖര്‍ എന്നും ബിജു പറയുന്നു.
എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ സ്വന്തം അച്ഛനെ പോലെ മാത്രമേ കണ്ടിട്ടുള്ളൂ എന്ന വിശദീകരണവുമായി സരിത രംഗത്തെത്തി. ദൃശ്യങ്ങള്‍ കൈവശമുണ്ടെങ്കില്‍ ബിജു രാധാകൃഷ്ണന്‍ പുറത്തുവിടട്ടേയെന്നും സരിത വെല്ലുവിളിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല