സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചതായി സരിത, വിവാദ കത്ത് പുറത്ത്. സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത പോലീസ് കസ്റ്റഡിയിലായിരിക്കുമ്പോള്‍ എഴുതിയ വിവാദ കത്താണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പീഡിപ്പിച്ചു എന്നതാണ് കത്തിന്റെ ഉള്ളടക്കം.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്ന് കത്തില്‍ സരിത ആരോപിക്കുന്നു. മുന്‍ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തുവെന്നും കത്തിലുണ്ട്. സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വച്ചാണ് ബലാത്സംഗം ചെയ്തത്. തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ചവക്കാന്‍ രമേശ് ചെന്നിത്തലയുടെ പി.എ ശ്രമിച്ചുവെന്നും സരിത പറയുന്നു.
2013 ജൂലൈ 19 നാണ് സരിത ജയിലില്‍ വച്ച് 24 പേജുള്ള കത്തെഴുതിയത്. കത്ത് കമ്മീഷന് നല്‍കാതിരുന്നത് അപമാന ഭയം മൂലമാണെന്ന് സരിത പറഞ്ഞു. കത്തിലുള്ള എല്ലാക്കാര്യങ്ങളുടെയും ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു എന്നും, എന്നാല്‍ കൂടുതല്‍ വിശദീകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും സരിത വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല