സ്വന്തം ലേഖകന്‍: ‘നമ്മുടെ ചില്ലറ പോലും ലോകസുന്ദരിയായിരിക്കുന്നു,’ ലോക സുന്ദരി മാനുഷി ഛില്ലറിനെക്കുറിച്ച് വിവാദ ട്വീറ്റുമായി ശശി തരൂര്‍. പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം ഹരിയാന സ്വദേശി മാനുഷി ഛില്ലറിനെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോഴാണ് തരൂരിന്റെ ട്വീറ്റ്. നോട്ടുനിരോധനവും ഛില്ലറുടെ പേരും കൂട്ടിക്കലര്‍ത്തി ഹാസ്യരൂപേണയൊരു ട്വീറ്റ് ഇട്ടതായിരുന്നു തരൂര്‍.
‘ഇന്ത്യയില്‍ കറന്‍സി നിരോധിച്ചത് എന്ത് അബദ്ധമായി. ഇന്ത്യന്‍ പണം ലോകത്തെ കീഴടക്കിയെന്നു ബിജെപി മനസ്സിലാക്കണമായിരുന്നു. നോക്കൂ, നമ്മുടെ ‘ചില്ലര്‍’ (ചില്ലറ) പോലും ലോകസുന്ദരിയായിരിക്കുന്നു!’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. തമാശ ട്വീറ്റിന്റെ പേരില്‍ തരൂരിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു. വിഷയത്തില്‍ ദേശീയ വനിതാ കമ്മിഷന്‍പോലും ഇടപെട്ടു.
ഒടുവില്‍, ‘തമാശയായി പറഞ്ഞതാണ്, ആരുടെയും വികാരം വ്രണപ്പെടുരുത്’ എന്ന വിശദീകരണവുമായി തരൂര്‍ തന്നെ രംഗത്തെത്തി. ലോകസുന്ദരി മല്‍സരത്തില്‍ അമ്മയെക്കുറിച്ചുള്ള മാനുഷി ഛില്ലറിന്റെ മറുപടിയെ തരൂര്‍ മറ്റൊറു ട്വീറ്റില്‍ അഭിനന്ദിച്ചിരുന്നു. ” ലോകത്തെ വിജയിച്ച പെണ്‍കുട്ടി നാക്കുപിഴ പരാമര്‍ശത്തില്‍ അപ്‌സെറ്റ് ആകാന്‍ പോകുന്നില്ലെന്നും ഒപ്പം ഛില്ലറിനുള്ളിലെ ‘ചില്‍’ മറക്കാതിരിക്കാം” എന്നും ഛില്ലര്‍ മറുപടി ട്വീറ്റ് ചെയ്തതോടെ വിവാദങ്ങള്‍ക്ക് അവസാനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല