സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ മുസ്ലീം ആകുന്നതിലും നല്ലത് ഒരു പശുവായി ജനിക്കുന്നത്, അസഹിഷ്ണുതാ വിവാദത്തില്‍ അടുത്ത വെടിപൊട്ടിച്ച് ശശി തരൂര്‍. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന വിവാദത്തില്‍ ഇടപെട്ടുകൊണ്ടാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് അസഹിഷ്ണുത വളരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഇപ്പോള്‍ ഒരു മുസ്ലീമായി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയില്‍ ഒരു മുസ്ലീം ആകുന്നതിലും സുരക്ഷിതം പശുവായി ജനിക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയെപ്പറ്റി വിദേശ മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.
പാകിസ്താന്‍ പോലും ഇന്ത്യയെ ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരിസഹിക്കുന്നു. ഇന്ത്യയുടെ ചിത്രത്തിനേറ്റ വലിയൊരു അടിയാണിതെന്നും ശശി തരൂര്‍ പറയുന്നു. അസഹിഷ്ണുത സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു ശശി തരൂരിന്റെ അഭിപ്രായ പ്രകടനം. കേരള ഹൗസില്‍ റെയ്ഡ് നടന്നത് ആഫ്രിക്കന്‍ ഭരണപ്രതിനിധികള്‍ ഇന്ത്യയിലുള്ളപ്പോഴാണ്.
റെയ്ഡിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ചും അവര്‍ എന്താണ് കരുതിക്കാണുക. ഇന്ത്യയെക്കുറിച്ച് നല്ല ചിത്രങ്ങളൊന്നും അവര്‍ക്ക് ലഭിച്ചു കാണില്ലെന്നും തരൂര്‍ പറഞ്ഞു. തരൂരിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല