1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2012

സന്തോഷ് പണ്ഡിറ്റ് ആരാധകര്‍ കരുതിയിരിക്കുക.. നിങ്ങളുടെ പ്രിയ താരത്തിനുള്ള പാരകളുമായി ഒരു സിനിമ തിയറ്ററുകളിലെത്തിയിരിക്കുന്നു.പണ്ഡിറ്റിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കൃഷ്ണനും രാധയെയും കടത്തിവെട്ടുന്ന ചിത്രത്തിന്റെ പേര് ലഫ്. കേണല്‍ സതീഷ് പണ്ഡിറ്റ്. ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ സുന്ദരന്‍ ഷുക്കൂറാണ് സിനിമയുടെ എല്ലാമെല്ലാം. പണ്ഡിറ്റിനെപ്പോലെ ക്യാമറയൊഴിച്ചുള്ള എല്ലാക്കാര്യങ്ങളും കൈകാര്യം ചെയ്തിരിയ്ക്കുന്നത് ഷുക്കൂര്‍ തന്നെ.

പുതിയ സിനിമ സൂപ്പര്‍താരങ്ങള്‍ക്കെതിരെയല്ലായെന്ന് ഷുക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. മലയാള സിനിമയെ മോശമാക്കുന്ന പണ്ഡിറ്റിനെപ്പോലെയുള്ളവരെയാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം പറയുന്നു. വെള്ളിയാഴ്ച കിങ് ആന്റ് കമ്മീഷണര്‍ക്കൊപ്പമാണ് ലഫ്. കേണല്‍ സതീഷ് പണ്ഡിറ്റും തിയറ്ററുകളിലെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.