സ്വന്തം ലേഖകന്‍: സ്‌കൈപ്പ് വഴിയുള്ള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ക്ക് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദല്ല. പങ്കെടുക്കുന്ന വ്യക്തിയെ തിരിച്ചറിയാനാണിത്. ആധാര്‍ നമ്പര്‍ നല്‍കിയതിനു ശേഷം ആധാര്‍ വെരിഫൈഡ് സ്‌കൈപ് ചാറ്റ് കഴിയുമ്പോള്‍ വിവരങ്ങള്‍ നീക്കം ചെയ്യുമെന്നും നദല്ല അറിയിച്ചു.
ഇതോടൊപ്പം തൊഴിലന്വേഷകര്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കാന്‍ വഴി ഒരുക്കുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഇ പ്രമാണും ലിങ്ക്ഡ്ഇന്നും ഉപയോഗിച്ചായിരിക്കും ഈ സേവനം ലഭ്യമാകുക എന്നും നാദല്ല കൂട്ടിച്ചേര്‍ത്തു.മുംബൈയില്‍ മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഇവന്റായ ഫ്യൂച്ചര്‍ ഡികോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിമുഖത്തില്‍ പങ്കെടുക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ ആധാര്‍ നമ്പര്‍ നല്‍കണം. ഗവണ്‍മെന്റ് സേവനങ്ങള്‍ക്കും ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. വേഗത കുറഞ്ഞ മൊബൈല്‍ കണക്ഷനുകള്‍ക്ക് സ്‌കൈപ്പ് ലൈറ്റും അദ്ദേഹം ചടങ്ങില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സ്‌കൈപ്പ് ആപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ചാണ് പുതിയ സ്‌കൈപ്പ് ലൈറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല