സ്വന്തം ലേഖകന്‍: സത്യം തട്ടിപ്പു കേസില്‍ ബി. രാലലിംഗ രാജു ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം. സത്യം കമ്പനി സ്ഥാപകന്‍ ബി രാമലിംഗ രാജു,? സഹോദരന്‍ ബി രാമരാജു ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് മെട്രോപൊളിറ്റന്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇവരുടെ തടവു ശിക്ഷ മരവിപ്പിച്ചിട്ടുമുണ്ട്. രാമലിംഗ രാജുവും സഹോദരനും ഒരു ലക്ഷം രൂപയും മറ്റുള്ളവര്‍ അന്‍പതിനായിരം രൂപയും ജാമ്യത്തുക കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ,? വിചാരണക്കോടതി വിധിച്ച പിഴത്തുകയുടെ പത്ത് ശതമാനം നാലാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും കോടതി പ്രതികളോട് ഉത്തരവിട്ടു.
രാജു ഉള്‍പ്പെടെ 10 പ്രതികളെ ഏഴു വര്‍ഷം തടവിനാണ് സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നത്. രാജുവിനും സഹോദരനും അഞ്ച് കോടി രൂപയും മറ്റ് പ്രതികള്‍ക്ക് 25 ലക്ഷം രൂപയും പിഴയും ചുമത്തിയിരുന്നു. വഞ്ചന, വ്യാജരേഖ ചമക്കല്‍, കള്ളക്കണക്കു ചമക്കല്‍, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല