കേരളത്തിന്റെ ഗ്രാമീണഛായയും മലയാളത്തിന്റെ മനസും വിട്ടുപോകാതെ കഥ പറയുന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ചേര്‍ത്തലയില്‍ ആരംഭിച്ചു. അച്ഛന്‍ നഷ്ടപ്പെട്ട പതിനെട്ടുകാരിയുടെയും മകള്‍ നഷ്ടപ്പെട്ട എഴുപതുകാരന്റെയും ജീവിതത്തിലൂടെ കഥ പറയുകയാണ് കടല്‍ പശ്ചാത്തലമാക്കി മലയാളത്തിന്റെ പ്രിയ സംവിധായകന്‍.
ബെന്നി പി നായരമ്പലത്തിന്റെ രചനയിലാണ് സ്വാഭാവിക നര്‍മ്മങ്ങളുടെ അരികു ചേര്‍ന്ന് കഥ പറയുന്നത്. എഴുപതുകാരനായി നെടുമുടി വേണുവും നായികയായി നമിതാ പ്രസാദുമാണ്. നിവിന്‍ പോളിയാണ് നായകന്‍.
സത്യന്‍ അന്തിക്കാട് സിനിമകളിലെ പതിവ് മുഖങ്ങളില്‍ കെപിഎസി ലളിത പുതിയ ചിത്രത്തില്‍ ഇല്ല. തമിഴ് സംവിധായകനും നടനുമായ സമുദ്രക്കനിയും ചിത്രത്തിലുണ്ട്. വേണുവാണ് ക്യാമറ. ഇളയരാജയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല