ബ്രാഡ്‌ഫോര്‍ഡ്: ക്രിസ്തുവില്‍ നവജീവിതം വിശുദ്ധിയോടെ രൂപപ്പെടുത്താനും സുവിശേഷങ്ങളിലൂടെ ദൈവീക ആനന്ദം അനുഭവചിച്ചറിയുവാനും സത്യമാര്‍ഗത്തില്‍ അരമുറുക്കി, നീതിയുടെ കവചനം ധരിച്ച്, സമാധാനത്തിന്റെ പാദരക്ഷകള്‍ അണിഞ്ഞ്, ദുഷ്ടാരുപിയുടെ കൂരമ്പ് തകര്‍ക്കുന്ന മൂര്‍ച്ചയേറിയ വിശ്വാസ പരിചയെടുത്ത്, രക്ഷയുടെ പടത്തൊപ്പി അണിയുന്ന യുവജനങ്ങളെ ആവേശഭരിതമാക്കുവാന്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ജോണ്‍ സ്റ്റെയിന്‍സ് യുവജന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ഇന്ന പാശ്ചാത്യലോകത്ത് എല്ലാ മാസവും നടത്തപ്പെടുന്ന കത്തോലിക്ക സഭയുടെ ഔദ്യോഗിക കാത്തലിക് കണ്‍വന്‍ഷനുകളില്‍ ഒന്നാണ് ബര്‍മിംഗ്ഹാമില്‍ നടത്തപ്പെടുന്ന സെഹിയോന്‍ കാത്തലിക് കണ്‍വന്‍ഷന്‍. യുകെ മലയാളികളുടെ വിശ്വാസ ജീവിതത്തെ ശക്തിപ്പെടുത്തുകയും കുടുംബ നവീകരണത്തിന് മുഖ്യ പങ്കുവഹിക്കുകയും ചെയ്ത രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ഫാ. സോജി ഓലിക്കലും ഫാ. ആന്‍കോമ്പും നേതൃത്വം നðകും.
ശനിയാഴ്ച രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ സൗഖ്യദായക ശുശ്രൂഷകള്‍, കുമ്പസാരം, ദിവ്യബലി, സ്പിരിച്വല്‍ ഷെയറിംഗ്, ദിവ്യകാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കും. പ്രധാന ഹാളില്‍ മലയാളത്തിലും അതിനടുത്തുള്ള ഹാളില്‍ ഇംഗ്ലീഷിലുമാണ് വചന ശുശ്രൂഷകള്‍ നടക്കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ധ്യാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല