സ്വന്തം ലേഖകൻ: രണ്ട് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ രാജ്യത്തെത്തുമ്പോള്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നും വാക്സിന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൈയില്‍ കരുതണമെന്നും സൗദി. ഫൈസര്‍, കൊവിഷീല്‍ഡ്, മൊഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നിവയാണ് സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സിനുകള്‍. വാക്സിന് സ്വീകരിക്കാത്ത വിദേശികള്‍ സൗദി അറേബ്യയിലെത്തുമ്പോള്‍ 7 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്തെത്തുന്നതിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് പിന്‍വലിക്കുന്ന സമയത്ത് രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് സഹായകമാകുന്ന പ്രഖ്യാപനമാണ് സൗദി അറേബ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
അവധിക്ക് നാട്ടിലെത്തി തിരിച്ചു സൗദിയിലെത്താൻ കഴിയാതിരിക്കുകയും എന്നാൽ നാട്ടിൽനിന്ന് വാക്സിൻ കുത്തിവെപ്പ് എടുക്കുകയും ചെയ്തവരുടെ വിവരങ്ങൾ സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം നിലവിൽ വന്നു. മന്ത്രാലയത്തിൻ്റെ https://eservices.moh.gov.sa/CoronaVaccineRegistration എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.
സൗദിയിൽ അംഗീകരിച്ച വാക്സിനുകളിൽ ഏതെങ്കിലും ഒന്നിെൻറ ഒറ്റ ഡോസ് സ്വീകരിച്ചവർക്കടക്കം ഈ വെബ്സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. നാട്ടിൽ ആസ്ട്രസെനകയുടെ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്കാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാനാവുക. ഫോറം പൂരിപ്പിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷ സൗദി ആരോഗ്യ മന്ത്രാലയം പരിശോധിച്ചശേഷം അംഗീകാരം നൽകുകയോ തള്ളുകയോ ചെയ്യും. ഇത് പൂർത്തിയാവാൻ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും എടുക്കും.
പുതിയ രജിസ്ട്രേഷനെ സംബന്ധിച്ച് കൂടുതൽ വിശദീകരണം സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ രീതിയിൽ രജിസ്റ്റർ ചെയ്തവരുടെ ആരോഗ്യ വിവരങ്ങൾ ‘തവക്കൽന’ ആപ്പ്ളിക്കേഷനിൽ അപ്ഡേറ്റ് ആയേക്കാമെന്നും അവർ സൗദിയിൽ പ്രവേശിക്കുമ്പോൾ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആവശ്യമുണ്ടാവില്ലെന്നുമാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ സൗദിയിൽ റസിഡന്റ് വിസയില്ലാത്തവർ, സന്ദർശക വിസക്കാർ, മറ്റു വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർ തുടങ്ങിയവർ https://muqeem.sa/#/vaccine-registration/home എന്ന ലിങ്ക് ഉപയോഗിച്ചാണ് വാക്സിൻ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല