1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2022

സ്വന്തം ലേഖകൻ: സൗദിയിലെ വ്യക്തിഗത പോർട്ടലായ അബ്ശിറിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. നഷ്ടപ്പെട്ട നാഷണൽ ഐഡിയുടെ പുതിയ പകർപ്പിന് അപേക്ഷിക്കുവാനുള്ള സൗകര്യം. ജനന മരണം രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയ ആക്ടിംഗ് സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ അൽ യഹിയ പുതിയ സേവനങ്ങളുടെ പ്രഖ്യാപനം നടത്തി.

അതിനിടെ സൗദിയിൽ കഴിയുന്ന വിദേശികൾ കഴിഞ്ഞ മാസം നാട്ടിലേക്ക് അയച്ച തുക പുറത്തുവിട്ട് സൗദി അധികൃതർ. 1133 കോടി റിയാൽ (302 കോടി ഡോളർ) ആണ് നാട്ടിലേക്ക് അയച്ചത്. നിയമാനുസൃത മാർഗങ്ങളിലൂടെയാണ് ഇത്രയും പണം അവർ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിദേശികൾ 1335 കോടി റിയാൽ ആണ് വിദേശികൾ സൗദിയിൽ നിന്നും നാട്ടിലേക്ക് അയച്ചത്. രാജ്യത്തെ ബാങ്കുകൾ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് ഇത്രയും പണം വിദേശികൾ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദേശികൾ അയച്ച പണത്തിൽ 15.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 202 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വർഷത്തെ ആദ്യത്തെ മൂന്ന് മാസത്തെ കണക്കുകൾ കഴിഞ്ഞ വർഷത്തെ മൂന്ന് മാസവുമായി പരിശോധിക്കുമ്പോൾ 12 ശതമാനം കുറവ് രേഖപ്പെടുത്തി. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 3485 കോടി റിയാലാണ് വിദേശികൾ സൗദിയിൽ നിന്നും നാട്ടിലേക്ക് അയച്ചത്. 2019 ആയിരുന്നു ഇത്രയും കുറവ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വർഷവും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പൊട്ടി പുറപ്പെട്ട സമയം ആയിരുന്നു 2019.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.