സ്വന്തം ലേഖകന്‍: സൗദി എയര്‍ലൈന്‍സില്‍ ഇനി മുതല്‍ സുന്ദരികളായ ക്യാബിന്‍ ക്രൂ ജോലിക്കാരുണ്ടാകില്ല, സ്ത്രീകളെ ഒഴിവാക്കാന്‍ തീരുമാനം. സൗദി അറേബ്യയുടെ പ്രധാന വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ ഇനി സുന്ദരികളായ യുവതികള്‍ യാത്രക്കാരെ സ്വാഗതം ചെയ്യില്ല.
ക്യാബിന്‍ ക്രൂവില്‍ ഇനി സ്ത്രീകളെ നിയമിക്കേണ്ടതില്ലെന്ന് വിമാനക്കമ്പനി തീരുമാനിച്ചതോടെയാണിത്. വിമാനത്തിനകത്ത് സൗദി സ്ത്രീകള്‍ ജോലിനോക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിലയിരുത്തല്‍.
അതേസമയം, വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളായി സൗദി സ്ത്രീകളെ നിയമിക്കുന്നതില്‍ വിലക്കില്ല. എന്നാല്‍ വിമാനക്കമ്പനിയുടെ തീരുമാനം ലിംഗ വിവേചനമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല