1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ പട്ടിണികൊണ്ട് വലയുന്നത് 10,000 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, സഹായത്തിന് ഇന്ത്യക്കാര്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥന. നേരത്തെ സൗദിയില്‍ 800 ഇന്ത്യക്കാര്‍ കൊടുംപട്ടിണിയിലാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി. സൗദി അറേബ്യയില്‍ ഈ ഇന്ത്യാക്കാര്‍ കടുത്ത ബുദ്ധിമുട്ടിലാണെന്നും സഹോദരങ്ങളെ സഹായിക്കാന്‍ ഇന്ത്യാക്കാര്‍ മുന്നോട്ടിറങ്ങണമെന്നും സുഷമാ സ്വരാജ് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യാക്കാരുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങളേക്കാള്‍ വലുതല്ല മറ്റൊന്നുമെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. 30 ലക്ഷത്തോളം ഇന്ത്യാക്കാര്‍ സൗദിയിലുണ്ടെന്നാണ് കണക്കുകള്‍. ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജിദ്ദയിലെ ഹൈവേ ക്യാമ്പിലേക്ക് ഇന്ത്യന്‍ സമൂഹവുമായി ചേര്‍ന്ന് കോണ്‍സുലേറ്റ് 15,475 കിലോ ഭക്ഷ്യ ധാന്യങ്ങളും മറ്റുള്ളവയും കൈമാറിയിട്ടുണ്ട്.

ഇന്ത്യക്കാര്‍ പ്രയാസം അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിദേശകാര്യ സഹമന്ത്രിമാരായ വി.കെ. സിങ്, എം.ജെ. അക്ബര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വി.കെ. സിങ് സൗദി സന്ദര്‍ശിക്കുന്നുണ്ട്.

സൗദിയിലെയും കുവൈത്തിലെയും ഭരണാധികാരികളുമായി എം.ജെ. അക്ബര്‍ ചര്‍ച്ച നടത്തുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് റിയാദിലെ ഇന്ത്യന്‍ എംബസി അധികൃതരോട് ആവശ്യപ്പെട്ടതായും സുഷമ സ്വരാജ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.