സ്വന്തം ലേഖകന്‍: മക്ക, മദീന പള്ളികളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍, ഫോട്ടോയും വീഡിയോയും എടുക്കുന്നവരുടെ ക്യാമറകള്‍ പിടിച്ചെടുക്കും. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, ഹജ് ഔഖാഫ് അഡ്മിനിസ്‌ട്രേഷന്‍ അഫയേഴ്‌സ് വിഭാഗമാണ് വിലക്ക് കര്‍ശനമാക്കികൊണ്ട് ഉത്തരവിട്ടത്.
തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് വിലക്ക് കര്‍ശനമാക്കിയിട്ടുള്ളത്. ഉംറ നിര്‍വ്വഹിക്കാനും മറ്റുമായി ഹറമുകളിലെത്തുന്ന മലയാളികള്‍ അടക്കമുള്ളവര്‍ ഫോട്ടോ എടുക്കുന്നത് പതിവാണ്. ഫോട്ടോ വിലക്കികൊണ്ടുള്ള ഉത്തരവ് കര്‍ശനമാക്കിയതോടെ ഇനി മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മൊബൈലും ക്യാമറയും പിടിച്ചെടുക്കും.
ഇത് സംബന്ധമായ സര്‍ക്കുലര്‍ വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, ഹജ് ഔഖാഫ് അഡ്മിനിസ്‌ട്രേഷന്‍ അഫയേഴ്‌സ് വിഭാഗം സൗദിയിലെ എല്ലാ വിദേശ രാജ്യങ്ങളെുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കും അയച്ചിട്ടുണ്ട്. ഹജ്, ഉംറ മന്ത്രാലയവും എല്ലാ വിദേശ ഹജ് ഉംറ സര്‍വ്വീസ് കമ്പനികള്‍ക്കും ടൂറിസ്റ്റ് ഏജന്‍സികള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
ഹറമിനകത്ത് ഫോട്ടോ എടുക്കുന്നത് നിരുത്സാഹപ്പെടുത്തി, ഹജ്, ഉംറ തീടകര്‍ക്ക് ഹജ് മന്ത്രാലയം നിരന്തരം ബോധവല്‍ക്കരണവും നല്‍കിയിരുന്നു. നിയമം ലംഘിച്ചും വീഡിയോ ചിത്രീകരിക്കുന്നവരുടെയും ഫോട്ടോ എടുക്കുന്നവരുടെയും ക്യാമറകള്‍ സുരക്ഷാ വിഭാഗം പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പ് എല്ലായിടത്തം പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല