സ്വന്തം ലേഖകൻ: ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു. പിത്താശയത്തിലെ വീക്കം മൂലം ജൂലൈ 20 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
റിയാദിലെ കിങ് ഫൈസൽ ആശുപത്രിയിൽ നിന്ന് പിത്തസഞ്ചി നീക്കം ചെയ്യുന്നതിനായി വിജയകരമായി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ ചൊവ്വാഴ്ച, സൽമാൻ രാജാവ് ആശുപത്രിയിൽ നിന്ന് വെർച്വൽ മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചിരുന്നു. ഇന്നലെയാണ് ഡിസ്ചാർജായി വസതിയിൽ തിരിച്ചെത്തിയത്.
ആരോഗ്യത്തിനും അനുഗ്രഹത്തിനും പ്രാർഥിച്ച് സൽമാൻ രാജാവ് ബലിപെരുന്നാൾ സന്ദേശം നേർന്നു. ഹജ് പൂർത്തിയാക്കിയ തീർഥാടകരുടെ കർമങ്ങളുടെ സ്വീകാര്യതക്ക് വേണ്ടിയും അദ്ദേഹം പ്രാർഥിച്ചു. ഒപ്പം കൊവിഡ് ജാഗ്രത കൈവെടിയാതിരിക്കാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല