1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2018

സ്വന്തം ലേഖകന്‍: ഖത്തറിനെതിരായ ഉപരോധം കടുപ്പിച്ച് സൗദി; കനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റി ഒറ്റപ്പെടുത്താന്‍ നീക്കം. അതിര്‍ത്തിയില്‍ കാനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാനുള്ള ശ്രമം സൗദി കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയാതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച സൗദി അധികൃതര്‍ ഇതുസംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിയത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുഖ്യഉപദേഷ്ടാവ് അല്‍ ഖത്വാനി ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ കുറിച്ചത്. സാല്‍വ ദ്വീപ് പ്രോജക്ട് സംബന്ധിച്ച വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. രാജ്യത്തിന്റെ ഭൂഘടന വരെ മാറ്റുന്ന ചരിത്രപരമായ തീരുമാനമായിരിക്കും ഇതെന്നും ആണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഖത്തറിന്റെ രാജ്യാതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യവും 200 മീറ്റര്‍ വീതിയുമുള്ള കനാലാണ് സൗദി നിര്‍മിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് സൗദി ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 750 മില്ല്യണ്‍ ഡോളറിന്റെ ചിലവ് വരുന്ന പദ്ധതിയാണിതെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്. കനാല്‍ പദ്ധതി നടപ്പാക്കുന്നതോടെ ഖത്തര്‍ സൗദി ഉപഭൂഖണ്ഡത്തില്‍ നിന്ന് വേറിട്ട് ഒരു ദ്വീപായി മാറും.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.