സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന പുതിയ നിയമാവലി തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങളാണ് പുതിയ നിയമാവലിയുടെ പരിധിയില്‍ വരുന്നത്.
തൊഴിലാളികളുടേയും തൊ!ഴിലുടമയുടെയും ബാധ്യതകളും അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കുന്ന പുതിയ നിയമാവലി രാജ്യത്തെ തൊ!ഴില്‍ വിപണിയുടെ നിലവാരം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് പുറത്തിറക്കിയത്. തൊഴിലാളികളെ പൊതുവായി ബാധിക്കുന്ന നിയമങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയ നിയമാവലി ഉള്‍ക്കൊളളുന്നത്.
സ്ഥാപനങ്ങളുടെ പ്രത്യേക സാഹചര്യമനുസരിച്ചുള്ള നിബന്ധനകള്‍, തൊ!ഴിലാളികളുടെ സ്ഥാനക്കയറ്റം, ആനുകൂല്യങ്ങള്‍, ജോലി സമയ ക്രമീകരണം തുടങ്ങി അനിവാര്യമായ അനുബന്ധങ്ങള്‍ നിയമാവലിയിലേക്ക് ആവശ്യമെങ്കില്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. തൊ!ഴിലാളി തൊ!ഴിലുടമയില്‍ നിന്ന് നേരിടാന്‍ സാധ്യതയുള്ള അനീതികള്‍ ഇല്ലാതാക്കാന്‍ നിയമാവലിയില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളിയോട് അനീതി കാണിക്കുന്ന എന്തെങ്കിലും നിയമാവലിയില്‍ കൂട്ടിച്ചേര്‍ക്കുന്നത് അനുവദിക്കില്ല. ജോലിയില്‍ മികവ് കാണിച്ചവര്‍ക്ക് അവാര്‍ഡ് നല്‍കാനും വീഴ്ച കാണിച്ചവര്‍ക്ക് പി!ഴ നല്‍കാനും നിയമാവലിയില്‍ വ്യവസ്ഥയുണ്ട്. തൊഴിലാളിയില്‍ നിന്ന് ഈടാക്കുന്ന പിഴക്ക് രേഖ സൂക്ഷിച്ചിരിക്കണമെന്നും ആ തുക സ്ഥാപനത്തിലെ ഇതര ജോലിക്കാര്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ വിനിയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്.
നിയമാവലിക്ക് അനുബന്ധമായി സ്ഥാപനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന നിബന്ധനകള്‍ക്ക് തൊ!ഴില്‍ മന്ത്രാലയത്തിന്റെ അനുമതി നേടിയിരിക്കണം. ഇത്തരം നിയമങ്ങള്‍ ജോലിക്കാര്‍ക്ക് ഏളുപ്പം കാണാനും ചര്‍ച്ച ചെയ്യാനും കഴിയുന്ന തരത്തില്‍ സ്ഥാപനത്തില്‍ പരസ്യപ്പെടുത്തണമെന്നും നിയമാവലിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല