1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2018

സ്വന്തം ലേഖകന്‍: അഴിമതിവിരുദ്ധ നടപടിയുടെ പേരില്‍ സൗദി കോടീശ്വരന്മാരുടെ അറസ്റ്റ്; സര്‍ക്കാര്‍ ഖജനാവിനു ലാഭം 10,600 കോടി ഡോളര്‍! റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ആഡംബര ഹോട്ടലില്‍ തടവിലാക്കിയ ബിസിനസുകാരും രാജകുടുംബാംഗങ്ങളും അടക്കം എല്ലാവരെയും വിട്ടയച്ചതായും സൗദി ഭരണകൂടം അറിയിച്ചു. ഓഹരിയും പണവും സ്വത്തുക്കളുമായി 10,600 കോടി ഡോളര്‍ എല്ലാവരില്‍നിന്നുമായി ഖജനാവിലേക്കു മുതല്‍ക്കൂട്ടി.

നവംബര്‍ നാലിന് ആരംഭിച്ച നടപടിയുടെ ഭാഗമായി 11 രാജകുമാരന്‍മാര്‍ അടക്കം ഇരുന്നൂറിലധികം പേരാണ് തടവിലാക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ സന്പന്നരിലൊരാളും വ്യവസായ പ്രമുഖനുമായ അല്‍വാലീദ് ബിന്‍ തലാല്‍ രാജകുമാര്‍ അടക്കമുള്ള ഏതാനും പ്രമുഖരെ വെള്ളി, ശനി ദിവസങ്ങളിലായി മോചിപ്പിച്ചിരുന്നു. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധികാരം ഉറപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു അഴിമതിവിരുദ്ധ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സൗദിയിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു നടപടിയെന്ന് ഭരണകൂടം പറയുന്നു. പിടിച്ചെടുത്ത പണം താഴ്ന്ന വരുമാനക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം സാന്പത്തിക ധാരണയ്ക്കു തയാറാകാത്ത 56 പേര്‍ കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അഴിമതിവിരുദ്ധ നടപടിയുടെ ഭാഗമായി മൊത്തം 381 പേരെ ചോദ്യംചെയ്തതായി സൗദി അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മൊജെബ് അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.