സ്വന്തം ലേഖകൻ: ഈ വർഷം സൗദിയിൽ നിരവധി ജോലികൾക്കായി ഒരുങ്ങുന്നു. താത്കാലിക ജോലികൾ ആണ് വരുന്നത്. 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നും നിരവധി പേർ സൗദിയിൽ ജോലിക്കായി ശ്രമിക്കുന്നുണ്ട്. അപ്പോഴാണ് ജോലി അന്വേഷിക്കുന്നവർക്ക് ആശ്വാസമാകുന്ന രീതിയിൽ പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്.
താത്കാലിക അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യാൻ 59,000 സീസണൽ വർക്ക് വീസകൾ അനുവദിക്കേണ്ടിവരും. ഹജ്ജ്, ഉംറ തുടങ്ങിയ പ്രത്യേക സീസണുകളിൽ ആയിരിക്കും ജോലിക്കായി തൊഴിലാളികളെ വിളിക്കുന്നത്. ഈ സമയത്ത് വിവിധ തരത്തിലുള്ള ജോലികൾ ഉണ്ടായിരിക്കും. കമ്പനികൾക്ക് താത്കാലിക അടിസ്ഥാനത്തിൽ തൊഴിലാളികളെ ആവശ്യമായി വരും. മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് ചേർന്ന വ്യവസായികളുടെ യോഗത്തിലാണ് മന്ത്രി വെളിപ്പെടുത്തിയത്.
സ്വദേശികളെ നിയമിച്ചാൽ തികയില്ല, അതിനാൽ ആണ് പുറത്തു നിന്നും തൊഴിലാളികളെ എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സീസണൽ വീസകൾ കമ്പനികൾക്ക് ആ സാഹചര്യത്തിൽ അനുവദിക്കാൻ സാധിക്കും. തങ്ങളുടെ ജോലികൾ സുഗമമാക്കാൻ കമ്പനികൾക്ക് ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.
വിദേശത്ത് നിന്നും ജോലിക്കായി ആളുകളെ കൊണ്ടു വരുമ്പോൾ അതിനുള്ള മാനദണ്ഡങ്ങൾ കമ്പനിക്ക് നിശ്ചയിക്കാം. സീസണൽ വീസയിൽ റിക്രൂട്ട് ചെയ്യുമ്പോൾ ഏത് തരത്തിലുള്ള ആളുകൾ ജോലിക്കായി വേണം എന്ന കാര്യം അവർക്ക് തീരുമാനിക്കാൻ സാധിക്കും. ഹജ്ജിന്റെ കാര്യങ്ങൾക്ക് എത്തുന്ന തൊഴിലാളികൾക്ക് ഹജ്ജ് ചെയ്യാൻ അനുമതി ഉണ്ടായിരിക്കില്ല. സീസണൽ വർക്ക് വീസയിൽ വരുന്നവർക്ക് ഹജ്ജ് ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വീസയിൽ വരുന്നവർ ഹജ്ജ് ചെയ്താൽ അത് ഗുരുതര നിയമ ലംഘനം ആയി മാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല