1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2016

സ്വന്തം ലേഖകന്‍: മദീനയില്‍ ചാവേര്‍ ആക്രമണം നടത്തിയത് പാക് പൗരനെന്ന ആരോപണവുമായി സൗദി. പുണ്യ നഗരമായ മദീനയില്‍ ചാവേര്‍ ആക്രമണം നടത്തിയത് അബ്ദുള്ള ഖല്‍സാര്‍ ഖാന്‍ എന്ന 34 കാരനാണെന്ന് സൗദി ഔദ്യോഗിക വക്താവ് വ്യക്തമാക്കി. ഇയാള്‍ കുടുംബത്തോടൊപ്പം ജിദ്ദയിലെ റെഡ് സീ പോര്‍ട്ടിലാണു താമസം.

പന്ത്രണ്ട് വര്‍ഷം മുമ്പു ഡ്രൈവറായി ജോലിനോക്കാന്‍ വേണ്ടിയാണ് ഇയാള്‍ സൗദിയില്‍ എത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. എല്ലാ വര്‍ഷവും ലോകത്തുടനീളമുള്ള കോടിക്കണക്കിന് ആളുകള്‍ എത്തുന്ന സ്ഥലമാണു മദീന.

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ സൗദി സുരക്ഷാ സേനയിലെ നാലു പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുവരെ ആരും മദീന ആക്രമണത്തിന്റെയും അതേ ദിവസം നടന്ന മറ്റു രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

എന്നാല്‍ ആക്രമണത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ഐഎസ് ആണു സ്‌ഫോടനത്തിനു പിന്നിലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം. സൗദിയുടെ ആരോപണതന്തോട് പാകിസ്താന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.