1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2022

സ്വന്തം ലേഖകൻ: സൗദിയിൽ സെൻസസ് സ്വയം റജിസ്റ്റർ ചെയ്യുന്ന (ഓൺലൈനിൽ) സേവനം ഇൗ മാസം 25ന് അവസാനിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 40 ലക്ഷം പേര്‍ ഓൺലൈന്‍ സേവനം ഉപയോഗപ്പെടുത്തിയെന്ന് അതോറിറ്റി വ്യക്തമാക്കി.

25നു ശേഷം ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ വഴി മാത്രമേ വിവരങ്ങൾ നല്‍കാനാകൂ. സെൻസസ് ജോലി ബോധപൂർവം തടസ്സപ്പെടുത്തുകയോ ആവശ്യമായ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്ക് ആദ്യ തവണ 500 റിയാലും രണ്ടാം തവണ 1,000 റിയാലും പിഴ ചുമത്തും.
അൻപത് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നല്‍കേണ്ടത്. കെട്ടിടത്തിലെ മുറികളുടെ എണ്ണം, താമസിക്കുന്നവരുടെ ആരോഗ്യനില, കുടുംബത്തിലെ ഓരോ വ്യക്തികളുടെയും വിദ്യാഭ്യാസം, ഭാഷ, വരുമാനം, താമസിക്കുന്നവരുടെ എണ്ണം തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.