1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2022

സ്വന്തം ലേഖകൻ: സൗദിയില്‍ 10 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ജനസംഖ്യാ, പാര്‍പ്പിട സെന്‍സസ് മെയ് ഒന്‍പത് മുതല്‍ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും സാമ്പത്തിക, ആസൂത്രണ വകുപ്പ് മന്ത്രിയുമായ ഫൈസല്‍ ബിന്‍ ഫാദില്‍ അല്‍ ഇബ്രാഹിം അറിയിച്ചു. ഇതിനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കിയ സൗദി ഭരണാധികാരി ഫൈസല്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അദ്ദേഹം നന്ദി അറിയിച്ചു.

സൗദിയില്‍ 10 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ജനസംഖ്യാ, പാര്‍പ്പിട സെന്‍സസ് മെയ് ഒന്‍പത് മുതല്‍ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും സാമ്പത്തിക, ആസൂത്രണ വകുപ്പ് മന്ത്രിയുമായ ഫൈസല്‍ ബിന്‍ ഫാദില്‍ അല്‍ ഇബ്രാഹിം അറിയിച്ചു. ഇതിനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കിയ സൗദി ഭരണാധികാരി ഫൈസല്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അദ്ദേഹം നന്ദി അറിയിച്ചു.

സെസന്‍സസില്‍ ഓരോരുത്തരും നല്‍കുന്ന വ്യക്തിഗത വിവരങ്ങങ്ങളുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി ഫൈസല്‍ ബിന്‍ ഫാദില്‍ അല്‍ ഇബ്രാഹിം പറഞ്ഞു. വിവരങ്ങളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. സെന്‍സസില്‍ പങ്കെടുക്കുന്നവരുടെ പേര്, ഐഡി കാര്‍ഡ് നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍, താമസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ വെളിപ്പെടുത്തുന്നത് അതോറിറ്റിയുടെ നിയമം തന്നെ വിലക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സൗദി കിരീടാവകാശി മുന്നോട്ടുവച്ച വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാവശ്യമായ പദ്ധതി ആസൂത്രണത്തിനും നടത്തിപ്പിനും നയരൂപീകരണത്തിനും പുതിയ സെന്‍സസ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും നടപടിക്രമങ്ങളും വിലയിരുത്തുന്നതിനായി കഴിഞ്ഞ വര്‍ഷം അവസാനം നടത്തിയ പൈലറ്റ് സെന്‍സസ് വന്‍വിജയമായിരുന്നു. സ്വദേശികളും വിദേശികളുമായ പൗരന്മാരില്‍ നിന്ന് മികച്ച പിന്തുണയും സഹകരണവുമാണ് പരീക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൈലറ്റ് സര്‍വേയില്‍ ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

2010ലെ സെന്‍സസിനു ശേഷം വന്‍ പുരോഗതിക്ക് പാത്രമായ രാജ്യത്തിന്റെ വിവിധ മേഖലകളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ സെന്‍സസ് എന്ന പ്രത്യേകതയുമുണ്ട്. അതേപോലെ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അതോറിറ്റിയുടെ വെബ്സൈറ്റ് വഴി സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി പൂരിപ്പിപച്ച് നല്‍കാനുള്ള അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. അതേസമയം, വിവര ശേഖരണം സമ്പൂര്‍ണമാക്കുന്നതിനായി പരിശീലനം ലഭിച്ച എന്യൂമറേറ്റര്‍മാരുടെ വലിയ സംഘം തന്നെ രാജ്യത്തിന്റെ മുക്കുമൂലകളില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും ഓണ്‍ലൈനായി ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ എല്ലാ ഫീല്‍ഡ് പ്രവര്‍ത്തകരും പൂര്‍ണമായും വാക്സിന്‍ എടുത്തവരാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഉറപ്പുവരുത്തിയിട്ടുണ്ട്. ഫീല്‍ഡ് സന്ദര്‍ശന വേളയില്‍ മാസ്‌ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തുകൊണ്ട് മാത്രമേ അവര്‍ വിവരങ്ങള്‍ ശേഖരിക്കുകയുള്ളൂ. എന്യൂമറേറ്റര്‍മാര്‍ക്ക് ആവശ്യമായ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ ലഭ്യമാക്കിയതാണെന്നും മന്ത്രി അറിയിച്ചു. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഔദ്യോഗികമായി നിയോഗിക്കപ്പെട്ടവര്‍ എന്ന നിലയില്‍ സൗദി പൗരന്മാരെ നിയോഗിച്ച് നടത്തുന്ന സര്‍വേയുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.