സ്വന്തം ലേഖകൻ: സൗദിയിൽ കൂടുതൽ നഗരങ്ങളിൽ സിനിമാ തിയേറ്ററുകളൊരുക്കും. അടുത്ത വർഷം അവസാനത്തോടെ പത്ത് നഗരങ്ങളിലേക്ക് തിയേറ്ററുകൾ വ്യാപിപ്പിക്കുവാനാണ് പദ്ധതി. നിലവിൽ സൗദിയിലെ ആറ് നഗരങ്ങളിലാണ് സിനിമാ പ്രദർശനം നടന്ന് വരുന്നത്. സൗദിയിൽ നിലവിൽ ആറ് നഗരങ്ങളിലാണ് സിനിമാ പ്രദർശനം നടന്ന് വരുന്നത്.
2022 അവസാനത്തോടെ ഇത് 10 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മജിദ് അൽഫുത്തൈം സിനിമാസിന്റെയും ലെഷർ ആന്റ് എന്റർടൈൻമെന്റിന്റേയും സി.ഇ.ഒ ഇഗ്നസ് ലഹൂദ് പറഞ്ഞു. മജിദ് അൽ ഫുത്തൈമിന്റെ സിനിമാ വിഭാഗമായ വോക്‌സ് സിനിമാസിന് നിലവിൽ രാജ്യത്തൊട്ടാകെ 15 തിയേറ്ററുകളിലായി ആകെ 154 സ്‌ക്രീനുകളുണ്ട്. അടുത്ത അഞ്ച് വർഷത്തിനകം ഇത് മൂന്നിരട്ടിയാക്കി വർധിപ്പിക്കുവാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി വിപണിയിൽ 2000 ത്തോളം സിനിമാ ശാലകൾക്ക് സാധ്യതയുള്ളതായി പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. സൗദി അറേബ്യയിലെ ഉള്ളടക്കത്തിന്റെ പത്ത് ശതമാനം അറബി സിനിമയാണെന്നും ഇത് ബോക്‌സ് ഓഫീസിന്റെ 25 ശതമാനത്തിലധികം വരുമെന്നും അദ്ദേഹം പറഞ്ഞു.
റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷിയേറ്റീവ് സമ്മേളനത്തിലാണ് ഇഗ്നസ് ലഹൂദ് ഇക്കാര്യം വ്യക്തമാക്കിയത്. 1980 കളിൽ സൗദിയിൽ സിനിമകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും, 2018 ഏപ്രിൽ മാസത്തിൽ ഹോളിവുഡ് ചിത്രമായ ബ്ലാക് പാന്തർ പ്രദർശിപ്പിച്ച് കൊണ്ടാണ് രാജ്യം വലിയൊരു സാംസ്‌കാരിക പരിവർത്തനത്തിന് തുടക്കം കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല