1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2023

സ്വന്തം ലേഖകൻ: കുട്ടികൾക്കരികിൽ ഇലക്ട്രിക് ഉപകരണം വയ്ക്കരുതെന്ന് സൗദി സിവിൽ ഡിഫൻസ്. പ്രായം കുറഞ്ഞ കുട്ടികൾക്ക് കൈയെത്തും ദൂരത്ത് ഷോക്കടിക്കാൻ സാധ്യതയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ വയ്ക്കുന്നത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതായും അവ കുട്ടികൾ തൊടാതിരിക്കാൻ പാകത്തിൽ ഉയരങ്ങളിൽ സ്ഥാപിക്കണമെന്നും മുന്നറിയിപ്പിൽ പറഞ്ഞു.

ചുമരുകളിലെ ഇലക്ട്രിക് പോർട്ടുകളിൽ കുട്ടികൾ വിരൽ കയറ്റുകയോ മറ്റു വസ്തുക്കൾ ഉള്ളിലേയ്ക്ക് പ്രവേശിപ്പിക്കുകയോ ചെയ്യുന്നത് തടയാനുള്ള നടപടികളും സ്വീകരിക്കണം. ചാർജിങ്ങിനുശേഷം മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബുകൾ തുടങ്ങിയവയുടെ ചാർജറുകൾ വൈദ്യുതി കണക്ഷനുകളിൽനിന്ന് വിച്ഛേദിക്കണമെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു.

ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുൻകരുതൽ നടപടി. അടുത്തിടെയായി രാജ്യത്ത് ഇത്തരം അപകട സംഭവങ്ങൾ വർധിച്ചു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. മിക്കവാറും സന്ദർഭങ്ങളിൽ മുതിർന്നവരുടെ അശ്രദ്ധയാണ് അപകടങ്ങൾക്ക് വഴി തുറക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.