സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിലാളികൾക്ക് നൽകുന്ന പരിശീലന വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മാനവശേഷി മന്ത്രാലയം. അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് നിർദേശം.
മന്ത്രാലയത്തിന്റെ ഖിവ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് മാനവശേഷി മന്ത്രി അഹ്മദ് ബിൻ സുലൈമാൻ അൽ റാജിഹി പറഞ്ഞു. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിലവാരമുള്ള പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഉൽപാദന ക്ഷമത വർധിപ്പിക്കാനും തൊഴിൽ വിപണി മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും. പരിശീലനം സംബന്ധിച്ച് വർഷാവസാനമാണ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടത്. പരിശീലനം 8 മണിക്കൂറിൽ കുറയരുത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല