നിരവധി വിവാഹ തട്ടിപ്പുകാരെ കുറിച്ച് ദിനംപ്രതി നാം വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ഒന്നിലധികം ഭാര്യമാര്‍ ഉള്ളവര്‍ മുസ്ലീം സമുദായത്തില്‍ പുതുമയല്ല. സംരക്ഷിക്കാം കഴിയുമെങ്കില്‍ ഇസ്ലാമിക നിയമപ്രകാരം ഒരാള്‍ക്ക് നാല് ഭാര്യമാര്‍ വരെ ആകാം. പക്ഷെ ഭാര്യമാരുടെ എണ്ണം ആറായപ്പോള്‍ സൗദി പുരോഹിതന് മതകോടതി കടുത്ത ശിക്ഷ തന്നെ വിധിച്ചു. 120 ചാട്ടയടിയാണ് ശിക്ഷ.
ചാട്ടയടി കൂടാതെ ഇയാളുടെ ഒരുമാസത്തെ ശമ്പളവും പിടിച്ചുവച്ചു എന്നാണു റിപ്പോര്‍ട്ട്. പുരോഹിതനുള്ള ശിക്ഷ ഇവിടെ തീരുന്നില്ല. ആറാഴ്ചത്തെ ജയില്‍വാസം അനുഭവിക്കണം, 3000 സൗദി റിയാല്‍ പിഴയും അടയ്ക്കണം. ഓരോ 15 ദിവസത്തിലും 40 ചാട്ടയടി വീതം വാങ്ങിയാല്‍ മതിയെന്നും കോടതി പറഞ്ഞു. ഇയാളുടെ ഭാര്യമാരില്‍ രണ്ട് വിദേശവനിതകളും ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല