സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം രണ്ട് മാസം കൂടി തുടരും. ഇന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പുറത്തിറക്കിയ ഏറ്റവും പുതിയ വാര്‍ത്താക്കുറിപ്പില്‍ മെയ് 17ന് പുലര്‍ച്ചെ മാത്രമേ വിമാന സര്‍വ്വീസിനുള്ള വിലക്ക് നീക്കുകയുള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളത്.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷ(ജി.എ.സി.എ)ന്റെ സര്‍ക്കുലര്‍ ഉദ്ധരിച്ചാണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പുതിയ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുള്ളത്. മെയ് 17ന് പുലര്‍ച്ചെ ഒരു മണി മുതലായിരിക്കും സൗദി പൗരന്മാരെ രാജ്യത്തിനു പുറത്തേക്കും തിരിച്ചും യാത്ര ചെയ്യാന്‍ അനുവദിക്കുകയുളളൂ.
മെയ് 17 ന് സൗദിയിലേക്കും തിരിച്ചും ഏര്‍പ്പെടുത്തിയ എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് എടുത്തുകളയും. അന്ന് മുതല്‍ സൗദിയിലെ എല്ലാ എയര്‍പോര്‍ട്ടുകളും പൂര്‍ണമായും തുറക്കും. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബന്ധപ്പെട്ട കമ്മിറ്റിയുടെ തീരുമാന പ്രകാരം വിലക്ക് നിലവിലുള്ള രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല