1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2017

സ്വന്തം ലേഖകന്‍: സൗദിയുടെ വികസന പാതയില്‍ കുതിച്ചു ചാട്ടത്തിനായി നിയോം പദ്ധതി അവതരിപ്പിച്ച് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ചെങ്കടല്‍ തീരത്ത് 26,500 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ 500 ബില്യണ്‍ ഡോളറിന്റെ ഭീമമായ പദ്ധതിയാണ് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറ് പ്രവിശ്യകളിലാണ് പദ്ധതി വരുന്നത്.

ഊര്‍ജം, ജലം, ഗതാഗതം, ബയോടെക്, ഭക്ഷണം, സാങ്കേതികഡിജിറ്റല്‍ ശാസ്ത്രങ്ങള്‍, വിശാലമായ നിര്‍മ്മാണ കേന്ദ്രം, മീഡിയ, വിനോദം തുടങ്ങി മനുഷൃന്റെ പുതിയ നാഗരികതയെ സ്പര്‍ശിക്കുന്ന ഒമ്പത് മേഖലകളിലായിരിക്കും പദ്ധതി കേന്ദ്രീകരിക്കുക. സൗദിയുടെ സാമ്പത്തിക വളര്‍ച്ചക്ക് വേഗതകൂട്ടുക, വ്യാവസായിക സംരംഭങ്ങള്‍ ഒരുക്കുക, ലോകോത്തര നിലവാരത്തില്‍ സൗദിയുടെ സ്വന്തം ഉത്പന്നങ്ങള്‍ വിപണിയിലിറക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു.

കൂടാതെ സൗദിയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രാദേശിക ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനും പദ്ധതി ഉന്നം വക്കുന്നു. സൗദിക്ക് അകത്തും പുറത്തുമുള്ള വന്‍കിട നിക്ഷേപകരുടെയും പൊതു നിക്ഷേപ ഫണ്ടിന്റെയും സഹായത്തോടെയായിരിക്കും 500 ബിലൃണ്‍ ഡോളര്‍ സമാഹരിക്കുക. ഏഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട പദ്ധതി കിംഗ് സല്‍മാന്‍ പാലത്തിലേക്കുള്ള പ്രധാന കവാടത്തിന്റെ ഭാഗമായിരിക്കിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.