സ്വന്തം ലേഖകൻ: മന്ത്രാലയം ലോഞ്ച് ചെയ്ത അബ്ദിഹ് പോർട്ടൽ വഴി മാത്രമേ കലാസാംസ്‌കാരിക പരിപാടികൾ നടത്തുന്നതിന് ഇനിമുതൽ ലൈസൻസ് ലഭ്യമാകൂ. പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത ഘട്ടങ്ങളിൽ മാത്രം സാംസ്‌കാരിക വകുപ്പ് ആസ്ഥാനത്തെത്തി അപേക്ഷകൾ സമർപ്പിക്കാം.
സാംസ്‌കാരിക പ്രോഗ്രാമുകൾക്കുള്ള ലൈസൻസ് അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നെല്ലാം അനുമതി ലഭിച്ചതിന്റെയും പ്രോഗ്രാമുകൾക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് അടച്ചതിന്റെയും രേഖയും സമർപ്പിച്ചിരിക്കണം.
ലൈസൻസ് ലഭിച്ചതു മുതൽ കാലാവധി അവസാനിക്കുന്നതു വരെ ലൈസൻസ് ഉപയോഗപ്പെടുത്താവുന്നതും പെർമിറ്റ് ലഭിച്ചതിനു ശേഷം അടിസ്ഥാനപരമായി മാറ്റങ്ങൾ വരുത്തുന്നുവെങ്കിൽ 30 ദിവസത്തിനകം മന്ത്രാലയത്ത അറിയിച്ചിരിക്കണം. ലൈസൻസ് നേടുന്നവരുടെ വിവരങ്ങൾ സാസ്‌കാരിക മന്ത്രാലയത്തിന്റെ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതും നിയമ ലംഘനങ്ങൾക്ക് അവയുടെ സ്വഭാവമനുസരിച്ച് ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
ആറു മാസത്തിനിടയിൽ നിയമ ലംഘനങ്ങൾ ആവർത്തിച്ചു ചെയ്യുന്നവരുടെ പെർമിഷൻ മൂന്ന് വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് സസ്‌പെൻഡ് ചെയ്യുന്നതിനും സാസ്‌കാരിക വകുപ്പിന് അധികാരമുണ്ടായിരിക്കുമെന്നും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല