1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2022

സ്വന്തം ലേഖകൻ: സൗദിയില്‍ ആഭ്യന്തര വിമാന യാത്രകള്‍ക്ക് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിബന്ധന നിര്‍ബന്ധമാണെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിലനില്‍ക്കുന്നവര്‍ക്ക് മാത്രമായിരിക്കും ആഭ്യന്തര യാത്രകളില്‍ അനുമതി നല്‍കുകയെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ അന്താരാഷ്ട്ര യാത്രക്ക് ഈ നിബന്ധന നിര്‍ബന്ധമില്ല.

അവരില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്കും യാത്രനുമതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് ഡോസ് വാക്സിനുകള്‍ പൂര്‍ത്തിയാക്കിയവര്‍, രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് എട്ട് മാസം പിന്നിടാത്തവര്‍ എന്നിവര്‍ക്കാണ് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിലനില്‍ക്കുക. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇമ്മ്യൂണ്‍ നിബന്ധന ബാധകമായിരിക്കില്ല.

എന്നാല്‍ സ്വദേശി പൗരന്‍മാര്‍ വിദേശ യാത്ര നടത്തുന്നതിന് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള വാക്സിന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് ജി.എ.സി.എ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ തുറന്ന ഇടങ്ങളിലെ കായിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്‍ഡോര്‍ കായിക പരിപാടികളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമായി തുടരുമെന്നും മന്ത്രാലയം വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.