![](https://www.nrimalayalee.com/wp-content/uploads/2020/09/Bahrain-Domestic-Workers-Recruitment-Covid-19.png)
സ്വന്തം ലേഖകൻ: ഏഷ്യൻ, ആഫ്രിക്കൻ മേഖലകളിലെ 8 രാജ്യങ്ങളിൽ നിന്നു കൂടി സൗദി അറേബ്യയിലേക്കു ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നു.
ചില രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 60% വരെ വർധിച്ചതും ഉയർന്ന റിക്രൂട്മെന്റ് നിരക്കുകളും കടുത്ത നിബന്ധനകളുമാണു കൂടുതൽ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്യാൻ സൗദിയെ പ്രേരിപ്പിച്ചത്.
മുസാനിദ് പോർട്ടൽ മുഖേനയാണ് റിക്രൂട്മെന്റ് നടത്തുക. നിലവിൽ ഇന്ത്യ, ഫിലിപ്പീൻസ്, നൈജർ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, വിയറ്റ്‌നാം, മൗറിത്താനിയ, യുഗാണ്ട, എരിത്രിയ, ദക്ഷിണാഫ്രിക്ക, മഡഗാസ്‌കർ, ഉസ്‌ബക്കിസ്ഥാൻ, കംബോഡിയ, മാലി, കെനിയ എന്നീ 16 രാജ്യങ്ങളിൽ നിന്നാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല