1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു സ്‌പോൺസർക്കു കീഴിൽ നാലിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം.

വ്യവസ്ഥകൾ തയാറാക്കാൻ കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷൂറൻസിന്റെ അധ്യക്ഷതയിൽ ഏതാനും വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും നിർദേശമുണ്ട്. നിലവിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലായിരുന്നു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ സ്വകാര്യ മേഖലാ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലുടമകൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്.

പുതിയ മന്ത്രിസഭാ തീരുമാന പ്രകാരം നാലും അതിൽ കുറവും ഗാർഹിക തൊഴിലാളികളുള്ള സ്‌പോൺസർമാർക്കു ഇളവുണ്ട്. ഇത്തരക്കാർക്ക് തുടർന്നും സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.