സ്വന്തം ലേഖകൻ: സൗദിയിൽ ഗാര്‍ഹിക തൊഴിലാളികൾക്കുള്ള ലെവി നാളെ (ഞായർ) മുതൽ പ്രാബല്യത്തിൽ വരും. രണ്ടുഘട്ടമായാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതിവർഷം 9,600 റിയാൽ തുകയാണ് ലെവി നൽകേണ്ടത്.
മെഡിക്കൽ പരിചരണ കേസുകൾ, പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കുള്ള പരിചരണം എന്നിവയ്ക്കായി എത്തുന്നവർക്ക് ലെവിയിൽ നിന്ന് ഇളവുകൾ നൽകും. എന്നാൽ അതിനായി രൂപീകരിച്ച സമിതിയുടെ അംഗീകാരത്തിനു ശേഷമായിരിക്കും ഇളവ് ലഭിക്കുക. മാര്‍ച്ച് എട്ടിന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനം കൈകൊണ്ടത്.
ഒരു സ്വദേശി പൗരന്റെ കീഴില്‍ നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ വരുന്ന തൊഴിലാളികള്‍ക്ക് ലെവി ബാധകമാകും. എന്നാല്‍, ഒരു വിദേശിയുടെ കീഴില്‍ രണ്ടില്‍ അധികം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അധികം വരുന്ന തൊഴിലാളിക്ക് ലെവി ബാധകമാകും. 600 റിയാലാണ് ലെവിയായി ഈടാക്കുക.
തിങ്കളാഴ്ച മുതല്‍ ഒന്നാം ഘട്ടത്തില്‍ പുതുതായി വരുന്ന തൊഴിലാളികള്‍ക്ക് ലെവി ബാധകമാകും. രണ്ടാംഘട്ടം അടുത്ത വര്‍ഷം ശവ്വാല്‍ 21 ന് ആരംഭിക്കുമ്പോള്‍ പുതിയ തൊഴിലാളികള്‍ക്ക് പുറമെ നിലവിലുള്ള തൊഴിലാളികള്‍ക്കും ലെവി ഈടാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല