സ്വന്തം ലേഖകൻ: സൗദിയിൽ ആറ് രാജ്യക്കാർക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വീസയും ഓണ്‍ അറൈവല്‍ വീസയും അനുവദിക്കാൻ തീരുമാനിച്ചതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് രാജ്യത്തേക്ക് എത്താൻ വേണ്ടിയുളള കൂടുതൽ അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. വീസക്കായി ഓണ്‍ലൈനായി അപേക്ഷിക്കുകയോ അല്ലെങ്കിൽ സൗദി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുമ്പോൾ എടുക്കാേനോ സാധിക്കും.
തുര്‍ക്കി, മൗറീഷ്യസ്, തായ്‌ലന്‍ഡ്, പനാമ, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ്, സീഷെല്‍സ് എന്നീ രാജ്യക്കാർക്കാണ് ഇ വീസയും ഓണ്‍ അറവൈല്‍ വീസയും അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സൗദിയിൽ ഇ-വീസയും ഓണ്‍ അറൈവല്‍ വീസയും ലഭിക്കുന്ന രാജ്യക്കാരുടെ എണ്ണം 63 ആയി.
രാജ്യം ഇപ്പോൾ മാറ്റത്തിന്റെ പാതിയിൽ ആണ്. അതുകൊണ്ട് തന്നെ നിരവധി പദ്ധതികളുമായാണ് മുന്നോട്ടു പോകുന്നത്. ടൂറിസ്റ്റ് വീസയിൽ സൗദിയിൽ എത്തുന്നവർക്ക് രാജ്യത്ത് നടക്കുന്ന പരിപാടികളിലും എക്‌സിബിഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാൻ സാധിക്കും. കൂടാതെ ഹജ്ജ് നടക്കുന്ന സമയത്തല്ലാതെ ഉംറ നിർവഹിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനും സാധിക്കും. രാജ്യത്തെ ഏത് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഇവർക്ക് സാധിക്കും. സൗദിയ, ഫ്‌ളൈ നാസ് വിമാനങ്ങളിലാണ് യാത്ര ചെയ്യുന്നതെങ്കിൽ യാത്രക്കാർക്ക് 96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വീസയും ലഭിക്കും.
എന്നാൽ ഹജ്ജ് സീസണിൽ ആണ് നിങ്ങൾ സൗദിയിൽ എത്തുന്നതെങ്കിൽ ഉംറ നിർവഹിക്കാൻ സാധിക്കില്ല. കൂടാതെ വിസിറ്റ് വീസയിൽ എത്തിയവർക്ക് ജോലി ചെയ്യാനും അനുവാദം ഉണ്ടായിരിക്കില്ല. ഒരു വര്‍ഷം കാലാവധിയുള്ള ഇ വീസ ഉപയോഗിച്ച് നിരവധി തവണ സൗദി സന്ദർശിക്കാൻ സാധിക്കും. പരമാവധി 90 ദിവസം വരെ സൗദിയില്‍ തങ്ങാന്‍ ഈ ഒറ്റ വീസകൊണ്ട് സാധിക്കും. 2019 സെപ്റ്റംബർ 27 നാണ് ടൂറിസം മന്ത്രാലയം ടൂറിസ്റ്റ് വീസകൾ അനുവദിക്കാൻ തുടങ്ങിയത് ആദ്യം 49 രാജ്യങ്ങളിലേക്കാണ് ഇ-വീസയും ഓൺഅറൈവൽ വീസയും അനുവദിച്ചിരുന്നത്. പിന്നീട് ക്രമേണ ഇത് വർധിപ്പിക്കുകയായിരുന്നു.
ഗാസയിലെ അൽഅഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി. ആശുപ്ത്രിയിൽ ബോംബെറിഞ്ഞ അപകടത്തിൽ നിരവധി പേർ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരപരാതികളായവർ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ ക്രൂരമായ ആക്രമണത്തെ പൂർണ്ണമായും തള്ളിക്കളയുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനം ആണ് ഇവിടെ നടന്നിരിക്കുന്നത്. അത് അനുവദിക്കാൻ സാധിക്കില്ലെന്നാണ് സൗദിയുടെ നിലപാട്. അധിക നാൾ ഇത്തരം പ്രവർത്തികൾ നീണ്ട് പോയാൽ അപകടകരമായ സാഹചര്യം വരും. സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിന് പ്രാധ്യനം നൽകണം. അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ ഇടപെടണം എന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല