സ്വന്തം ലേഖകൻ: സൗദിയിൽ പുതിയ ബിൽഡിംഗ് കോഡ് നിലവിൽ വന്നു. കെട്ടിട നിർമാണ മേഖലയിലെ എഞ്ചിനീയറിങ് ഓഫീസുകൾ പുതിയ നിയമാവലികൾ നിർബന്ധമായും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഭൂകമ്പ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ മാറ്റം.
പുതിയ നിർമാണ പദ്ധതികളുടെ പ്ലാനുകളും ഡിസൈനുകളും തയാറാക്കുമ്പോൾ ഭൂകമ്പങ്ങളെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്ന് രാജ്യത്തെ എൻജിനീയറിങ് ഓഫീസുകളോട് നഗരസഭകൾ ആവശ്യപ്പെട്ടു. ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ രൂപകൽപന ചെയ്യുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പരിഷ്‌കരിച്ച നിയമാവലികളിൽ വിശദീകരിക്കുന്നുണ്ട്.
വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും എല്ലാ തരം കെട്ടിടങ്ങളും നിർമിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കുന്നതിന് മുമ്പായി എൻജിനീയറിങ് ഓഫീസുകൾ ഈ വ്യവസ്ഥകൾ പാലിക്കൽ നിർബന്ധമാണ്. രാജ്യത്ത് ഭൂകമ്പ പ്രതിരോധം വളരെ പ്രധാനമാണെന്നും നടപടി ക്രമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ദിവസങ്ങൾക്കു മുമ്പാണ് സൗദിയിൽ ബിൽഡിംഗ് കോഡ് നിയമത്തിൻ്റെ പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല