![](https://www.nrimalayalee.com/wp-content/uploads/2021/11/Saudi-Electronic-Bills-Shops.jpg)
സ്വന്തം ലേഖകൻ: സൗദിയില്‍ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ബില്ലുകള്‍ സജ്ജീകരിക്കണമെന്ന് സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഡിസംബർ നാലു മുതൽ പരിശോധന ശക്തമാക്കും. പേപ്പർ ബില്ലുകൾക്ക് ഇതിനുശേഷം നിയമ സാധുതയുണ്ടാകില്ല. ബില്ലുകളിൽ ക്വു.ആർ കോഡും നിർബന്ധമാണ്. സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയുടെ ഓൺലൈൻ സംവിധാനത്തിലേക്ക് ഉപയോഗപ്പെടുത്താനാണ് പുതിയ നീക്കം.
വ്യാപാര രംഗത്തെ നികുതി വെട്ടിപ്പ് തടയുക, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പ്പന തടയൽ, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിവയും പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്. നിലവിൽ സൗദിയിൽ ഉയർന്ന നിലവാരത്തിലുള്ള കടകളിലെല്ലാം ഇലക്ട്രോണിക് ബില്ലുകളും ഇൻവോയ്സുകളും പ്രാബല്യത്തിലുണ്ട്.
താഴേതട്ടു വരെ ഇതെത്തിക്കുകയാണ് പുതിയ ലക്ഷ്യം. ബില്ലില്‍ നികുതി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓരോ സ്ഥാപനത്തിന്റേയും സ്വഭാവത്തിനനുസരിച്ചുള്ള വിവരങ്ങൾ ബില്ലിലുണ്ടായിരിക്കണം. ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുകയും വേണം. ഇവ മന്ത്രാലയത്തിന്റെ നികുതി സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഇതോടെ നികുതി വെട്ടിപ്പ് തടയാനുമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല