സ്വന്തം ലേഖകന്‍: ഇറാനുമേലുള്ള യുഎസ് ഉപരോധം ഊര്‍ജ വിപണിയില്‍ ഒരു ഗുണവും ചെയ്തിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രി. അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഊര്‍ജ വിപണയില്‍ വേണ്ടത്ര പ്രതിഫലനം സൃഷ്ടിച്ചില്ലെന്ന് സൗദി ഊര്‍ജ മന്ത്രി. ഉപരോധത്തിലൂടെ തങ്ങള്‍ പ്രതീക്ഷിച്ചൊരു വിപണി സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നും വരും മാസങ്ങളില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.
ദിനേന അമ്പത് ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം കുറയ്ക്കുന്നത് വിപണി സന്തുലിതമാക്കാനാണ്. ഒപെക് കൂട്ടായ്മ പിരിച്ചുവിടാന്‍ സൗദി ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എണ്ണ ഉല്‍പാദകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഒപെക് വിപണി ആവശ്യം മുന്‍നിര്‍ത്തിയാണ് തോത് നിശ്ചയിക്കുന്നത്. നവംബറില്‍ വിതരണം വര്‍ധിപ്പിച്ചിരുന്നു. അതിനാലാണ് ദിനേന പത്ത് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉല്‍പാദനം അഞ്ച് ലക്ഷമാക്കി കുറച്ചതെന്ന് ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി.
എന്നാല്‍ വിപണിയില്‍ പെട്ടെന്ന് മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതനുസരിച്ച് ഉല്‍പാദനത്തില്‍ മാറ്റം വരുത്തും. നിലവിലെ നിയന്ത്രണം അടുത്ത വര്‍ഷം വരെ തുടരേണ്ടി വരും. അല്‍ഫാലിഹ് കൂട്ടിച്ചേര്‍ത്തു. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല