സ്വന്തം ലേഖകൻ: യുഎഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രികർ നാട്ടിലേക്കു മടങ്ങുന്നതാണ് നല്ലതെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. യുഎഇയിൽനിന്നുള്ള വിമാനങ്ങൾക്ക് സൗദിയും കുവൈത്തും വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നിർദേശം.
നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. അതിനാൽ, നാട്ടിൽനിന്ന് വരുന്നവർ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. എത്തേണ്ട രാജ്യത്തിെൻറ യാത്രാനിബന്ധനകൾ ശരിയായി മനസ്സിലാക്കിയശേഷം വേണം യാത്ര ചെയ്യാൻ.
വരുന്നവർ കൂടുതൽ പണം കൈയിൽ കരുതണം. ഇപ്പോൾ കുടുങ്ങിക്കിടക്കുന്നവർ മടങ്ങിപ്പോയശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലെത്തുേമ്പാൾ യാത്ര തുടരണമെന്നും എംബസി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. സൗദി അനിശ്ചിതകാലത്തേക്കാണ് അതിർത്തി അടച്ചിരിക്കുന്നത്.
കുവൈത്ത് രണ്ടാഴ്ചത്തെ വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നീട്ടിയേക്കുമെന്ന് സൂചനയുണ്ട്. നിലവിൽ ബഹ്റൈൻ, ഒമാൻ വഴിയാണ് സൗദിയിലേക്ക് യാത്ര ചെയ്യുന്നത്. എന്നാൽ, ഈ രാജ്യങ്ങളിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞശേഷം മാത്രമേ സൗദിയിലേക്ക് പോകാൻ കഴിയൂ.
യുഎഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാർക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ചൂണ്ടിക്കാണിച്ച് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂറിന് കത്തയച്ചു.കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാനുവാദം, താമസം, ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, സന്ദർശന വിസ കാലാവധി കഴിഞ്ഞവർക്ക് നീട്ടിനൽകാൻ ഇടപെടുക, അനിശ്ചിതത്വം തുടരുന്നപക്ഷം കേരളത്തിലേക്കു മടങ്ങാനുള്ള സൗകര്യം സജ്ജമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് കത്തയച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല