സ്വന്തം ലേഖകന്‍: സൗദിയില്‍ ആറ് യെമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി, ശിക്ഷ സൗദി പൗരന്‍മാരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന്. അസീര്‍ പ്രവിശ്യയില്‍ അബഹ സിറ്റിയിലാണ് ആറ് യമന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ നല്‍കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മൂന്ന് സ്വദേശികളെയാണ് കവര്‍ച്ചക്കിടെ സംഘം കൊന്നത്. സംഘത്തിലെ ആറ് പേരും യെമനികളാണ്. കവര്‍ച്ച ലക്ഷ്യമാക്കിയാണ് ഇവര്‍ സംഘം രൂപീകരിച്ചത്.
നേരത്തെ പിടികൂടിയ ഇവരുടെ കുറ്റം തെളിയിക്കപ്പെട്ടതോടെയാണ് ആറ് പേര്‍ക്കും വധശിക്ഷ നല്‍കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍മാരെ കൊള്ള ചെയ്യുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും മൂന്ന് പേരെ വധിക്കുകയും ചെയ്ത ഇവര്‍ കൊള്ളയ്ക്കിടെ ഒരു സ്ത്രീയെ കുത്തി പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു.
അലി അല്‍ അഹമ്മദ് ബസാലി, സാദിഖ് അഹ്മദ് സഗീര്‍ അല്‍ ഖതാഫി, മുഹമ്മദ് മുഹമ്മദ് ഹസ്സന്‍ അല്‍ബസാലി, സാലി മുഹമ്മദ് ഹസന്‍ മാല്‍ദി, സാഇദ് മജ്ദര്‍ അഹമ്മദ് അശി, അബ്ദുള്ള ഷുഐല്‍ ഹസ്സന്‍ മാല്‍ദി എന്നീ യമന്‍ പൗരന്‍മാര്‍ക്കാണ് വധശിക്ഷ നല്‍കിയത്. ഇവര്‍ ആറ് പേരും കൊള്ള സംഘം രൂപീകരിക്കുകയും സദി പൗരന്‍ന്‍മാരെ ലക്ഷൃമിട്ട് ആക്രമിക്കുകയും സൗദി പൗരന്‍മാരുടെ വസ്തുവകകള്‍ കൊള്ള നത്തുകയും ചെയ്യുക പതിവാക്കിയിരുന്നു.
ഫാറ അസീരി എന്ന സ്വദേശി പൗരന്റെ മകള്‍ ഹൈഷിമ എന്ന പെണ്‍കുട്ടിയെ ഉറക്കത്തില്‍ കൊല്ലുകയും അവളുടെ ഭവര്‍ത്തവിനെ അപമാനിക്കുകയും ഇവരുടെ വീട് കൊള്ളയടിച്ച് പണവും സ്വര്‍ണ്ണാഭരണവും കവര്‍ച്ച ചെയ്തതായും ഇവര്‍ക്കെതിരെ കേസുണ്ട്. അലി ബിന്‍ ഹസ്സന്‍ ബിന്‍ മുഹമ്മദ് അല്‍ മാഫ എന്ന മറ്റൊരു സ്വദേശിപൗരനെ ഉറക്കത്തില്‍ ശ്വാസംമുട്ടിച്ച് കൊല്ലുകയും ഇയാളുടെ പണമടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ പ്രതികള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല