സ്വന്തം ലേഖകൻ: സൗദിയില്‍നിന്നും ഫൈനല്‍ എക്സിറ്റില്‍ പോകുന്നവര്‍ സൗദി വിട്ടുപോയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ കടമയാണെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം. തൊഴിലാളി കൃത്യസമയത്ത് രാജ്യം വിട്ടില്ലെങ്കില്‍ ഫൈനല്‍ എക്സിറ്റ് റദ്ദാക്കി തൊഴിലാളി ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യണമെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
സൗദിയിലെ തൊഴില്‍ അവസാനിപ്പിച്ച് എക്സിറ്റ് വിസ പതിച്ചവര്‍ സൗദി വിട്ടുപോയിട്ടുണ്ടെന്ന് റപ്പുവരുത്തേണ്ടത് തൊഴിലുടമകളാണെന്നാണ് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചിരിക്കുന്നത്. വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്കിയാല് തീരുന്നതല്ല തൊഴിലുടമകളുടെ ബാധ്യത. മറിച്ച് അവര്‍ സൗദി വിട്ടുപോയതായി തൊഴിലുടമകള്‍ ഉറപ്പ് വരുത്തണം.
ഫൈനല്‍ എക്സിറ്റ് ലഭിച്ച തൊഴിലാളിയുടെ താമസ കേന്ദ്രം തൊഴിലുടമക്ക് നിശ്ചയമില്ലെങ്കില്‍ ഫൈനല്‍ എക്സിറ്റ് റദ്ദാക്കുകയും തൊഴിലാളി ഒളിച്ചോടിയതായി റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. അബ്ശിര്‍ വഴി തൊഴിലാളി ഒളിച്ചോടിപോയതായി റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
ആദ്യം തൊഴിലാളിക്ക് നല്കിയ എക്സിറ്റ് റദ്ദാക്കിയ ശേഷമാണ് തൊഴിലാളി ഒളിച്ചോടി പോയതായി പരാതിപ്പെടേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമാണ് അബ്ഷീര്‍. റേസിഡെന്സ് പെര്‍മിറ്റില്‍ കാലാവധിയുള്ള തൊഴിലാളിയെ മാത്രമെ ഹൂറൂബാക്കാന് സാധിക്കുകയുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല