സ്വന്തം ലേഖകൻ: എക്സിറ്റ് റീഎൻട്രി വിസ ഇഷ്യൂ ചെയ്തശേഷം രാജ്യം വിടാതിരിക്കുകയും വിസ കാലയളവിൽ റദ്ദാക്കുകയും ചെയ്തില്ലെങ്കിൽ 1000 റിയാൽ പിഴയുണ്ടാകുമെന്ന് പാസ്പോർട്ട് (ജവാസത്) വകുപ്പ്.
ഉയർന്ന വിസ ഫീസ് ഈടാക്കിയതിന്റെ കാരണത്തെക്കുറിച്ച് ഉപഭോക്തൃ സേവനത്തിനുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഒരാൾ നടത്തിയ അന്വേഷണത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. എക്സിറ്റ്, റീ എൻട്രി വിസയുടെ സാധുതയുള്ള കാലയളവിൽ രാജ്യം വിടുന്നില്ലെങ്കിൽ പിഴ ഒഴിവാക്കാൻ റദ്ദാക്കണം.
അതിനിടെ പുതുതായി പ്രഖ്യാപിച്ച സൗദി സ്റ്റുഡന്റ് വീസയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. വിദ്യാഭ്യാസ വീസയില്‍ വരുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് സൗദിയില്‍ പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കുമെന്ന് ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ സാമി അല്‍ഹൈസൂനി അറിയിച്ചു.
ഇതിനു പുറമേ നിരവധി ആനുകൂല്യങ്ങളും സ്റ്റുഡന്റ് വീസക്കാര്‍ക്ക് ലഭ്യമാണ്. വീസ കാലാവധിയില്‍ എത്ര പ്രാവശ്യവും സൗദിക്ക് പുറത്ത് പോയി വരാം എന്നതും ശ്രദ്ധേയ തീരുമാനങ്ങളിലൊന്നാണ്. കോഴ്സ് കാലാവധി അവസാനിക്കുന്നത് വരെ യഥേഷ്ടം വീസ പുതുക്കാന്‍ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല