സ്വന്തം ലേഖകൻ: ഡ്രൈവര്‍മാരായി ജോലിക്ക് എത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് താല്‍ക്കാലികമായി ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് സൗദി അറേബ്യ ട്രാഫിക് ഡയറക്ടറേറ്റ്. അംഗീകൃത കേന്ദ്രത്തില്‍ നിന്നുളള ഡ്രൈിവിംഗ് ലൈസന്‍സിന്റെ പരിഭാഷ ഡ്രൈവര്‍മാര്‍ കൈയ്യില്‍ കരുതണം.
ഓരോ ലൈസന്‍സിന്റെയും മാനദണ്ഡമനുസരിച്ചായിരിക്കും അനുമതി നല്‍കുകയെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. വാഹനം ഓടിക്കുന്നതിന് അംഗീകൃത കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിദേശ ഡ്രൈവിംഗ് ലൈസന്‍സസിന്റെ അറബിയിലുള്ള പകര്‍പ്പ് കൂടെ കരുതണം. വിദേശത്ത് ഓടിച്ചിരുന്ന വാഹനത്തിന് അനുസൃതമായ ലൈസന്‍സ് ആയിരിക്കും ഇവിടെയും അനുവദിക്കുക.
സ്വന്തം നാട്ടില്‍ ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് അതേ വാഹനം മാത്രമേ സൗദിയിലും ഓടിക്കാനാകൂവെന്നും അറിയിപ്പിൽ പറയുന്നു. ഹെവി ലൈസന്‍സുള്ളയാള്‍ക്ക് ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ട്. മൂന്ന് മാസത്തേക്ക് ആയിരിക്കും ഈ അനുമതി. അതിന് ശേഷം സൗദിയുടെ അംഗീകൃത ലൈസന്‍സ് സ്വന്തമാക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല