സ്വന്തം ലേഖകൻ: സൗദിയിൽ ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി അഞ്ച് വർഷത്തേക്ക് രാജ്യം വഹിക്കും. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി.
വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ലെവി 5 വർഷത്തേക്ക് രാജ്യം വഹിക്കും. ധനകാര്യ മന്ത്രാലയം, തൊഴിൽ സാമൂഹ്യ വികസന മന്ത്രാലം എന്നിവയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനായുള്ള നടപടിക്രമങ്ങൾ വ്യവസായ മന്ത്രാലയം പൂർത്തിയാക്കും.
വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള ഹ്രസ്വകാല പരിഹാരമായിട്ടാണ് പുതിയ തീരുമാനം. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്കായി നിശ്ചയിച്ച ബജറ്റ് വിഹിതത്തിൽ നിന്ന് – പദ്ധതിക്കാവശ്യമായ സംഖ്യ ഈടാക്കുമെന്നാണ് വിവരം.
ഊർജ്ജ, വൈദ്യുതി, ഹൈഡ്രോ കാർബൺ പദാർഥങ്ങളുടെ ചാർജ്ജ് നിർണയിക്കുന്നതിന് വ്യവസായ മന്ത്രി, ഊർജ്ജ-ധനകാര്യ മന്ത്രാലയ അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിൽ കമ്മിറ്റി രൂപവത്കരിക്കും. ചെലവ് കൂട്ടുക, പിഴ ചുമത്തുക, സ്ഥാപനം അടച്ചു പൂട്ടുക എന്നിവ വ്യവസായ മന്ത്രാലയവുമായി സഹകരിച്ചായിരിക്കും നടപ്പിലാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല