സ്വന്തം ലേഖകൻ: 2021 ജനുവരിയിൽ പ്രവാസികളുടെ വ്യക്തിഗത പണമയക്കലിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയാതായി സൗദി കേന്ദ്ര ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരിൽ 10.79 ബില്യൺ ആയിരുന്നത് 2021 ജനുവരിയിൽ 12.06 ബില്യൺ ആയി വർധിച്ചു. 2020 ഡിസംബറിനെ അപേക്ഷിച്ച് ഇത് 10 ശതമാനം കുറവാണ്. ഡിസംബറിൽ 13.42 ബില്യൺ റിയാൽ ആയിരുന്നു പ്രവാസികൾ നാട്ടിലേക്ക് അയച്ചത്.
അതേസമയം, രാജ്യത്തിന് പുറത്തുള്ള സ്വദേശികളുടെ പണമയക്കൽ 2020 ജനുവരിയിലേതിനെ അപേക്ഷിച്ച് 9.4 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. 3.9 ബില്യൺ റിയാൽ അയച്ചിരുന്നിടത്ത് അത് 4.27 ബില്യൺ റിയാലായി വർധിച്ചതായി സൗദി കേന്ദ്ര ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ പറയുന്നു.
2021 ജനുവരിയെ അപേക്ഷിച്ച് സ്വദേശികൾ രാജ്യത്തിന് പുറത്തേക്ക് അയച്ച തുകയിൽ 11 ശതമാനത്തിന്റെ കുറവാണ് കാണിക്കുന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് നേരത്തേ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2020 മൂന്നാം പാദത്തിൽ 257,170 വിദേശ തൊഴിലാളികളാണ് രാജ്യം വിട്ടത്.
ഇതേ കാലയളവിൽ 10.2 മില്യൺ വിദേശ തൊഴിലാളികൾ പുതുതായി രാജ്യത്തേക്ക് എത്തുകയും ചെയ്തു. ഇത് 2020 ജനുവരിയെ അപേക്ഷിച്ച് കുറവാണ്. 2020 ൽ 10.46 ദശലക്ഷം വിദേശ തൊഴിലാളികളാണ് പുതുതായി രാജ്യത്തേക്ക് വന്നത്. ഇതുവരെ പ്രവാസി തൊഴിലാളികൾ കൈകാര്യം ചെയ്തിരുന്ന മുഴുവൻ മേഖലകളിലും സ്വദേശി വത്കരണം നടപ്പാക്കിയതോടെയാണ് വിദേശികൾ തൊഴിലവസരങ്ങൾ കുറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല