സ്വന്തം ലേഖകന്‍: കുടുംബ വിസയില്‍ എത്തുന്ന പ്രവാസികള്‍ക്ക് അധികഫീസ് ചുമത്താനുള്ള നീക്കം സൗദി പിന്‍വലിച്ചു. നേരത്തെ ഏര്‍പ്പെടുത്തിയ അധിക ഫീസ് പിന്‍വലിച്ച സൗദി ഭരണകൂടം സൗദിയിലെത്തുന്ന ഓരോ വിദേശിയും ഇഖാമയുടെ രണ്ടുശതമാനം വര്‍ഷം അധികമായി അടക്കണമെന്നും നിര്‍ദ്ദേശിച്ചു. വിദേശികള്‍ക്ക് സൗദിയില്‍ താമസിക്കാനുള്ള അനുമതിയായ ഇഖാമയില്‍ രണ്ടു ശതമാനം അധികം തുക ഈടാക്കുന്നത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും.
പുതിയ നിര്‍ദ്ദേശം ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് സൗദി കുടുംബ വിസയില്‍ അധികഫീസ് ചുമത്തിയത്. ഓരോ വര്‍ഷവും 100 റിയാല്‍ വീതം വര്‍ധിപ്പിച്ച് 2020 ഓടെ ഓരോ അംഗത്തില്‍നിന്ന് 400 റിയാല്‍ പിരിച്ചെടുക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ ഈ നിര്‍ദ്ദേശം കുടുംബമായി സൗദിയില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
തുടര്‍ന്ന് നിരവധി പ്രവാസികള്‍ കുടുംബാംഗങ്ങളെ നാട്ടിലേക്ക് അയക്കാന്‍ തയ്യാറാകുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇഖാമയുടെ രണ്ടു ശതമാനം അധികം പിരിക്കുമ്പോള്‍ കുടുംബമായി സൗദിയില്‍ താമസിക്കുന്നവര്‍ക്കു പുറമെ എല്ലാ പ്രവാസികള്‍ക്കും അത് അധിക ബാധ്യതയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല