1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2022

സ്വന്തം ലേഖകൻ: സൗദിയില്‍ വിദേശികളുടെ കുടുംബ സന്ദര്‍ശക മള്‍ട്ടിപ്പിള്‍ വിസകള്‍ ഓണ്‍ലൈനായി പുതുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി. ഇതിന് സൗദി പാസ്‌പോര്‍ട്ട് (ജവാസത്ത്) ഡയറക്ടര്‍ പരിഹാരം നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ‘അബ്ഷിര്‍’ വഴി വിസാകാലവധി ദീര്‍ഘിപ്പിക്കാന്‍ പ്രയാസം ഉള്ളവര്‍ക്ക് അതേ പ്ലാറ്റ്‌ഫോമിലെ തന്നെ തവാസുല്‍ സേവനം പ്രയോജനപ്പെടുത്താമെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട് തവാസുല്‍ സേവനം വഴി ബന്ധപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ജവാസത്ത് അറിയിച്ചു. അബ്ഷിര്‍ വഴി കുടുംബ സന്ദര്‍ശന വിസകള്‍ നീട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരാതിപ്പെട്ടിരുന്നു. അബ്ഷിര്‍ വഴി പലപ്രാവശ്യം ശ്രമിച്ചിട്ടും കുടുംബ സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കാന്‍ സാധിച്ചില്ലെന്ന് പരാതിക്കാര്‍ പറഞ്ഞു. വ്യക്തമായ കാരണമില്ലാതെയാണ് വിസ നീട്ടാന്‍ സാധിക്കാത്തതെന്നും പരാതിക്കാര്‍ പറയുന്നു.

കുടുംബ സന്ദര്‍ശന വിസ നീട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യക്തമാക്കി തവാസുല്‍ സേവനം വഴി ജവാസാത്ത് ഡയറക്ടറിലേക്ക് മെസേജ് അയക്കുകയാണ് വേണ്ടതെന്ന് ജവാസത്ത് പറഞ്ഞു. അബ്ഷിര്‍ ഇന്‍ജിവിജ്വല്‍സ് പ്ലാറ്റ്‌ഫോമിലെ തങ്ങളുടെ അക്കൗണ്ടില്‍ പ്രവേശിച്ച് യഥാക്രമം സര്‍വീസ്, മൈ സര്‍വിസസ്, പാസ്‌പോര്‍ട്‌സ്, തവാസുല്‍ എന്നിവ ക്ലിക്ക് ചെയ്ത ശേഷം ന്യൂ റിക്വസ്റ്റ്, സെക്ടര്‍, സര്‍വിസസ് എന്നിവ തെരഞ്ഞെടുത്താണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. സന്ദര്‍ശന വിസ നീട്ടല്‍ തടസ്സപ്പെടുന്നത് അനുസരിച്ച് പ്രശ്‌നം ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ വിസ വ്യവസ്ഥകള്‍ പാലിക്കണമെന്നും കാലാവധി അവസാനിക്കുന്നതിന് മുമ്പായി രാജ്യം വിടണമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.