സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വന്തം വീട്ടില്‍ മദ്യ ഫാക്ടറി ഒരുക്കി ഫിലിപ്പീന്‍സ് കുടുംബം, പരിശോധന നടത്തിയ പോലീസ് സംഘത്തിന്റെ ബോധം പോയി.
സൗദി അറേബ്യയില്‍ സ്വന്തം വീട് തന്നെ ഒരു മദ്യ ഫാക്ടറിയാക്കി മാറ്റി അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ് ഫിലിപ്പീന്‍സ് ദമ്പതിമാര്‍.
മദ്യമുണ്ടാക്കുന്നതില്‍ ഭാര്യയാണോ ഭര്‍ത്താവാണോ മികച്ചത് എന്ന് സംശയമുണര്‍ത്തുന്ന തരത്തില്‍ അത്രയ്ക്ക് വിദഗ്ധമായാണ് ഇരുവരുടേയും മദ്യ നിര്‍മ്മാണവും കച്ചവടവും. എന്തായാലും പൊലീസ് ഇവരുടെ മദ്യക്കച്ചവടം കണ്ടെത്തുകയും കൈയ്യോടെ പിടികൂടുകയും ചെയ്തു. ജിദ്ദയിലെ ദമ്പതിമാരുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ വന്‍ മദ്യ ശേഖരമാണ് കണ്ടെടുത്തത്.
ആറ് ബാരല്‍ മദ്യവും വില്‍ക്കാന്‍ തയ്യാറാക്കി വച്ച 35 കുപ്പി മദ്യവുമാണ് പൊലീസ് കണ്ടെടുത്തത്. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഈ മദ്യത്തിന് ആവശ്യക്കാര്‍ ഏറെയായതിനാല്‍ വരുമാനത്തിന് യാതൊരു കുറവും ഉണ്ടായിട്ടില്ല. നല്ല സമ്പാദ്യം ഉണ്ടാക്കാന്‍ കഴിഞ്ഞതാണ് വീട് തന്നെ ഒരു മദ്യശാലയാക്കി മാറ്റാന്‍ ദമ്പതിമാരെ പ്രേരിപ്പിച്ചത്. അറസ്റ്റിലായ ഇരുവരും വിചാരണ നേരിടുകയാണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല