സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്താന് 6 ബില്യണ്‍ ഡോളറിന്റെ ധനസഹായവുമായി സൗദി. 3 ബില്യണ്‍ ഡോളറിന്റെ വിദേശ സഹായമായും ഇന്ധന ഇറക്കുമതിക്കായി 3 ബില്യണ്‍ ഡോളറിന്റെ വായ്പയുമാണ് നല്‍കുക. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം കാരണം മറ്റ് പ്രധാന രാജ്യങ്ങള്‍ സൗദി നിക്ഷേപക സംഗമം ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ നിക്ഷേപക സംഗമത്തില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് സഹായ പ്രഖ്യാപനം ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി പാകിസ്താന്‍ ഐ.എം.എഫ് സഹായവും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്കായി നവംബര്‍ 7ന് ഐ.എം.എഫ് സംഘം പാകിസ്താന്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം സൗഹൃദ രാജ്യങ്ങള്‍ പാകിസ്താന് വേണ്ടി സാമ്പത്തിക സഹായം ചെയ്യണമെന്ന് ഇമ്രാന്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അടുത്ത ആഴ്ച്ച ഇമ്രാന്‍ ഖാന്‍ ചൈന സന്ദര്‍ശിക്കുന്നുണ്ട്.
കറാച്ചിക്കും പെഷവാറിനും മധ്യേ തീവണ്ടിപ്പാത നിര്‍മ്മിക്കാന്‍ പാകിസ്താന്‍ പദ്ധതിയിട്ടിരുന്നു .സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു. ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായിരുന്നു ഈ പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല