1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2023

സ്വന്തം ലേഖകൻ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിൽ അവർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇരിക്കേണ്ടതിന്റെ പ്രാധാന്യം സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) ആവർത്തിച്ച് പറഞ്ഞു. വാഹനത്തിൽ തങ്ങൾക്കായുള്ളവ അല്ലാത്ത സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാർ അപകടത്തിൽപ്പെടുമെന്നും നിയമലംഘനമായി കണക്കാക്കുമെന്നും മുറൂർ പറഞ്ഞു.

സൗദി അറേബ്യയുടെ ട്രാഫിക് നിയമമനുസരിച്ച്, യാത്രക്കാർക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് യാത്രക്കാരെ കൊണ്ടുപോകുന്നവർക്ക് കുറഞ്ഞത് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴയും ചുമത്തും.

അതേസമയം സൗദിയിൽ ഒരോ ദിവസനവും ചൂട് കൂടികൊണ്ടിരിക്കുകയാണ്. ചൂട് തുടരുന്ന സാഹചര്യത്തില്‍ ശക്തമായ മുന്നറിയിപ്പ് ആണ് അധികൃതർ നൽകിയിരിക്കുന്നത്. സ്വദേശികളും വിദേശികളും നിയമം കൃത്യമായി പാലിക്കണം. കാറുകളില്‍ തീപിടിക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്.

പല പ്രവിശ്യകളിലും 50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയർന്ന സാഹചര്യമാണ് ഉള്ളത്. പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. കാറുകളില്‍ അഞ്ചു വസ്തുക്കള്‍ സൂക്ഷിക്കുന്നത് വലിയ അപകടം ആണ്. ആ വസ്തുക്കളുടെ ലിസ്റ്റ് സിവില്‍ ഡിഫന്‍സ് പുറത്തുവിട്ടു.

പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍, ലൈറ്ററുകള്‍, കംപ്രസ് ചെയ്ത ഗ്യാസ് കുപ്പികള്‍, പെര്‍ഫ്യൂമുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങി 5 സാധനങ്ങൾ കാറുകളിൽ സൂക്ഷിക്കാൻ പാടില്ല. ഈ സാധനങ്ങൾ തീപിടിക്കാനും പൊട്ടിത്തെറിക്കാനും കാരണമാകും എന്നാണ് സിവില്‍ ഡിഫന്‍സ് അധികൃതർ അറിയിച്ചിരിക്കുന്നത്.

സൗദിയില്‍ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ ആഴ്ച അവസാനം വരെ നാല് മേഖലകളിലും 46-50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയർന്നേക്കും. അല്‍ ശര്‍ഖിയ മേഖലയില്‍ താപനില ഉയരും. 48-50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ ആണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.