സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സാധനങ്ങളുമായി ജീവനക്കാരൻ പറന്നിറങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡെലിവറി ജീവനക്കാരൻ പറന്ന് വന്നു വീട്ടുപടിക്കൽ സാധനങ്ങളുമായി എത്തുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. ഇത് ഏതു കമ്പനിയുടെയാണെന്നോ എന്താണ് ദൃശ്യത്തിനു പിന്നിലെ കൃത്യമായ കാര്യമെന്നോ എവിടെയാണ് സംഭവമെന്നോ വ്യക്തമല്ല.
സാധനങ്ങളുമായി ജീവനക്കാരൻ പറക്കും യന്ത്രത്തിന്റെ സഹായത്തോടെ വീട്ടുപടിക്കൽ സുരക്ഷിതമായി പറന്നിറങ്ങുന്ന ദൃശ്യമാണ് വിഡിയോയിലെ ഒരു ഭാഗം. മറ്റൊരു ഭാഗത്ത് ജീവനക്കാരൻ ഒരു കെട്ടിടത്തിന്റെ മുകളിൽ സാധനങ്ങളുമായി പറന്നിറങ്ങുന്നതുമാണ് കാണാൻ കഴിയുന്നത്. സൗദി അറേബ്യയില്‍ നിന്നുമാണ് ദൃശ്യമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഡ്രോണുകളുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ സാധനങ്ങൾ ഉപയോക്താക്കൾക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ സൗദിയിൽ പരിശോധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്. അതിനിടെയാണ് ഡെലിവറിക്ക് ‘പറക്കും മനുഷ്യന്റെ’ സേവനം റിയാദിലെ കമ്പനി പ്രയോജനപ്പെടുത്താൻ തുടങ്ങിയത്. എന്നാൽ, ഇതിനെ കുറിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും അധികൃതർ പുറത്തു വിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല